*പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി*


കുമരകം : ലോക ഭൂപടത്തിൽ ടൂറിസം മേഖലയിൽസ്ഥാനം പിടിച്ച കുമരകത്തിന്റെ 16 വാർഡിലെയും വികസന മുരടിപ്പിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകം ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

 

കുമരകം ഗ്രാമപഞ്ചായത്തിൽ ഒരു വികസന പ്രവർത്തനവും നടക്കാതെ ആയിട്ട് വർഷങ്ങളായി 16 വാർഡിലെയും റോഡുകൾ കുണ്ടും കുഴിയും ആയി കിടക്കുന്നു ജലാശയങ്ങൾ പോള തിങ്ങിനിറഞ്ഞ് മലിനമായി കിടക്കുന്നു പാലങ്ങൾ പലതും നിലപൊത്താറായി നിൽക്കുന്നു പല വാർഡുകളിലെയും വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല ആറുമാസം കൊണ്ട് പൂർത്തീകരിക്കും എന്ന് പറഞ്ഞു തുടങ്ങിയ കോണത്താറ്റ് പാലം പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു ഇരുകരകളിലും നിർമ്മിച്ച ബസ് സ്റ്റാൻഡുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല ജില്ലാ പഞ്ചായത്ത് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പൊതു ശൗചാലയം എന്ന ആശയം പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു കോടികൾ മുടക്കി നിർമ്മിച്ച നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ ആർക്കും വേണ്ടാതെ കാടുകയറി കിടക്കുന്നു നാലുപങ്ക് ടെർമിനൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിരിക്കുന്നു കുമരകത്തെ എൽഡിഎഫ് ഭരണ പരാജയത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണാസമരം നടത്തി. മണ്ഡലം പ്രസിഡണ്ട് സി ജെ സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം. ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് സോബിൻ തെക്കേടം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജിബിൻ വല്ല്യകരി സക്കീർ ചങ്ങoമ്പള്ളി ഏ വി തോമസ് ആര്യ പള്ളി രഘു അകവൂർ പി എ ഹരിശ്ചന്ദ്രൻ റൂബി ചാക്കോ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സലീമ ശിവാത്മജൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഖിൽ എസ് പിള്ള ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ചാണ്ടി മണലേൽ പഞ്ചായത്ത് അംഗങ്ങളായ പി കെ മനോഹരൻ ജോഫി ഫെലിക്സ് ദിവ്യാl ദാമോദരൻ എന്നവർ സംസാരിച്ചു.