പുഞ്ചപ്പാടം റസിഡൻസ് അസോസിയഷൻ  ആവിഷ്കരിച്ച  കർമ്മപരിപാടി ” ഹരിതാഭം മാലിന്യമുക്തം എന്റെ നാട്” എന്ന പ്രോഗ്രാമിന്റെ ഉത്ഘാടനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു തോമസ് ഉത്ഘാടനം ചെയ്തു.


മാലിന്യമുക്തം നവകേരളം” എന്ന ക്യാമ്പയിനൊപ്പം ചേർന്ന്    വീടും പരിസരങ്ങളും , പൊതുഇടങ്ങളും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനും മാലിന്യ സംസ്കരണത്തിന്റെ നവമാതൃകകൾ സൃഷ്ടിക്കുന്നതിനും വേണ്ടി പുഞ്ചപ്പാടം റസിഡൻസ് അസോസിയഷൻ  ആവിഷ്കരിച്ച  കർമ്മപരിപാടി ” ഹരിതാഭം മാലിന്യമുക്തം എന്റെ നാട്” എന്ന പ്രോഗ്രാമിന്റെ ഉത്ഘാടനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു തോമസ് ഉത്ഘാടനം ചെയ്തു. ശീ. കെ.എ. മുകുന്ദൻ നയിച്ച (എഡ്രാക്ക് മേഖല പ്രസിഡന്റ് ) മാലിന്യ സംസകരണത്തിന്റെ നവമാതൃകകൾ എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടന്നു . ശീ. ടി.എ. ഗോപിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നാസർ പാഴുവേലി അദ്ധ്യക്ഷത  വഹിച്ചു.  ശീമതി സുനിതാ സണ്ണി (വാർഡ് മെമ്പർ) , പ്രശാന്ത് കുമാർ , റജി സി.ആർ, മോഹൻകുമാർ , തുടങ്ങിയവർ സംസാരിച്ചു.