സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും തൃപ്പുണിത്തുറ ആർ സി എം ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ജയ സി അബ്രഹാം സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ റഫീക്ക് കെ എ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ മെമ്പർമാരായ മിനി, റെജില , ആർ സി എം ഹോസ്പിറ്റൽ കൗൺസിലർ കൃഷ്ണപ്രിയ എന്നിവർ ആശംസകൾ നേർന്നു. എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.ബിനി ജോസഫ് നന്ദിയും രേഖപ്പെടുത്തി. പൊതുജനങ്ങളേയും രക്ഷകർത്താക്കളേയും കുട്ടികളേയും ഉൾപ്പെടുത്തിയ നേത്ര പരിശോധന ക്യാമ്പ് വൻ വിജയമായിരുന്നു.