വാർഷിക പൊതുയോഗവും പുരസ്കാര വിതരണവും നിർവഹിച്ചു
ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 വാർഷിക പൊതുയോഗവും വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ബാങ്ക് ഹെഡ് ഓഫീസ് ഹോളിൽ നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ അർബൻ ബാങ്ക് ചെയർമാൻ ശ്രീ. ടി സി ഷിബു പുരസ്കാരം നൽകി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ. ടി കെ മോഹനൻ അധ്യക്ഷനായി. ബോർഡ് അംഗങ്ങളായ കെ പത്മകുമാർ, സി.കെ രാജേന്ദ്രൻ, ഏലിയാസ് ജോൺ, ദിലീപ് ഇ
വി, ഷീല സത്യൻ, മീരാ ഷാജി കൂടാതെ അമ്പല്ലൂർ ശ്രീ.ജെ.പി മേനോൻ ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. ബോർഡ് അംഗമായ എം
എ ബിജു സ്വാഗതവും ബാങ്കിന്റെ സെക്രട്ടറി പി. പി സീന നന്ദിയും പറഞ്ഞു. വിവിധ മേഖലയിലെ 21 പേരെ ആദരിക്കുകയുണ്ടായി.