എടക്കാട്ടുവയൽ പഞ്ചായത്ത് ആയുഷ് യോഗ ക്ലബ്ബിന്റെയും ഗവ.ഹോമിയോ ഡിസ്പെൻസറി യോഗ പരിശീലന പരിപാടിയുടെയും ഉത്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ ജയകുമാർ നിർവഹിച്ചു
എടക്കാട്ടുവയൽ പഞ്ചായത്ത് ആയുഷ് യോഗ ക്ലബ്ബിന്റെയും ഗവ.ഹോമിയോ ഡിസ്പെൻസറി യോഗ പരിശീലന പരിപാടിയുടെയും ഉത്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ ജയകുമാർ പകൽ വീട്, വിടാങ്ങരയിൽ വച്ച് 13 -11-24 ബുധനാഴ്ച നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബോബൻ കുര്യാക്കോസ് അധ്യക്ഷൻ ആയ യോഗത്തിൽ 13-ാം വാർഡ് മെമ്പർ ശ്രീ കെ. ജി രവീന്ദ്രനാഥ് സ്വാഗതം ആശംസിച്ചു.മെമ്പർമാരായ ശ്രീമതി ഷേർലി രാജു .,ശ്രീമതി ജൂലിയ ജെയിംസ്,ശ്രീ ആദർശ് സജികുമാർ, ശ്രീ ജോഹർ എൻ ചാക്കോ, മെഡിക്കൽ ഓഫീസർ Dr. സ്മിത രജിത് കുമാർ,യോഗ ഇൻസ്ട്രക്ടർ രമ്യ രവിന്ദ്രൻ എന്നിവർ സംസാരിച്ചു. നാഷ്ണൽ ആയുഷ് മിഷനും സംസ്ഥാന ആയുഷ് വകുപ്പും സംയുക്തമായി സംസ്ഥാനത്ത് പതിനായിരം, യോഗക്ലബ്ബ് ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്.