.


രവീന്ദ്രനാഥ് പീസ് ഫൗണ്ടേഷൻ തിരുവനന്തപുരം ഏർപ്പെടുത്തിയ മികച്ച പി.ടി.എ.ക്കുള്ള പുരസ്കാരം നേടുന്നതിന് നേതൃത്വം നൽകിയ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ.പ്രസിഡണ്ട് കെ.എ.റഫീക്കിന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റി ആദരവ് നൽകി.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.വി.അനിത മെമൻ്റോ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് ജയശ്രീപത്മാകരൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എം.ബഷീർ, ജലജ മണിയപ്പൻ, മെമ്പർമാരായ എ.പി.സുഭാഷ്, ജയന്തി റാവു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ ,കില ഫാക്കൽറ്റി കെ.എ.മുകുന്ദൻ, എന്നിവർ സംബന്ധിച്ചു.

 

ചിത്രം: കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് വി.എച്ച്.എസ്സ് എസ്സ് ന് മികച്ച പി.ടി.എ ക്കുള്ള രവീന്ദ്രനാഥ്‌ പീസ് ഫൗണ്ടേഷൻ പുരസ്ക്കാരം നേടുന്നതിന് നേതൃത്വം നൽകിയ പി.ടി.എ.പ്രസിഡണ്ട് കെ.എ.റഫീക്കിന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന ‘മെമൻ്റോ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.അനിത നൽകുന്നു.