**


ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്കിന്റെ 2023-24 വർഷത്തെ ലാഭവിഹിത വിതരണം തുടങ്ങി. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ സി. കെ. രാജേന്ദ്രൻ അധ്യക്ഷനായി. വിതര ണോൽഘാടനം ബാങ്ക് പ്രസിഡണ്ട് ടി. കെ. മോഹനൻ നിർവഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് ഭരണസമിതി അംഗങ്ങളായ ഇ.വി. ദിലീപ്, ഷീല സത്യൻ, മീരാ ഷാജി, ഏലിയാസ് ജോൺ എന്നിവർ പ്രസംഗിച്ചു. ഭരണസമിതി അംഗം കെ.പത്മകുമാർ സ്വാഗതവും ബാങ്ക് സെക്രട്ടറി പി. പി. സീന നന്ദിയും പറഞ്ഞു. കഴിഞ്ഞ 35 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക്, ഓഹരി ഉടമകൾക്ക് തുടർച്ചയായി ലാഭവിഹിതം നൽകി വരുന്നുണ്ട്