രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ അശരണരായ രോഗികൾക്കുള്ള സഹായ വിതരണം നടന്നു.
പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറം കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി നിരാലംബരായ, നിർധനരായ, വിധവമാരായ അമ്മമാരെ സഹായിക്കുന്ന അമ്മയോടൊപ്പം പദ്ധതി കൂടാതെ, 2023 മുതൽ നിർധനരായ രോഗികൾക്കുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നു.
മൺമറഞ്ഞ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മറിയ ഉമ്മൻ നേതൃത്വം നല്കി നടത്തിവരുന്ന മന്നാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ പദ്ധതിയായ “ഉമ്മൻ ചാണ്ടി സ്നേഹസ്പർശം” പദ്ധതിയുമായി സഹകരിച്ച്, പിറവം മേഖലയിലെ 400 ഓളം രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റും, പരേതനായ പിറവം മഠത്തിപ്പറമ്പിൽ എം.സി. വർക്കി മെമ്മോറിയൽ നൽകുന്ന ചികിത്സാ സഹായവിതരണവും നടന്നു.
പിറവം കമ്പാനിയൻസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഫോറം ചെയർമാൻ ശ്രീ. സാബു കെ. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ മന്നാ ചാരിറ്റബിൾ ട്രസ്സ് ഡോ. മറിയ ഉമ്മൻ സഹായ വിതരണം ഉദ്ഘാടനം ചെയ്തു.
, ശ്രീ. ഉമ്മൻ ചാണ്ടി സാർ തന്റെ റോൾമോഡലായിട്ടുള്ളിടത്തോളം അദ്ദേഹത്തോടുള്ള ആദരവാണ് ഇതുപോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് തന്റെ ഊർജ്ജമെന്നും, താൻ എന്നും ഇതുപോലെയുള്ള അശരണരായവർക്ക് ഒരു കൈത്താങ്ങാകുമെന്നും, അദ്ധ്വക്ഷപ്രസംഗത്തിൽ ഫോറം ചെയർമാൻ ശ്രീ. സാബു കെ.ജേക്കബ് പറഞ്ഞു.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബാ, ആലുവ രാജഗിരി ഹോസ്പിറ്റൽ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് വർഗീസ് മഠത്തിപ്പറമ്പിൽ, റോട്ടറി ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോ. ഓഡിനേറ്റർ ഡോ. എ.സി. പീറ്റർ, പിറവം കരുണാലയം ഡയറക്ടർ ഗീവർഗീസ് മുളയംകോട്ടിൽ കോറെപ്പിസ്കോപ്പ, ക്രിസ്തുരാജ പ്രയർ സെന്റർ ഡയറക്ടർ ബ്രദർ ജെയ്സൺ കെ. സ്കറിയ, ഫോറം ജോ. സെക്രട്ടറി ശ്രീ. കുര്യൻ പുളിയ്ക്കൽ പിറവം പ്രസ്സ് ക്ലബ്ബ് ശ്രീ. എം.റ്റി. പൗലോസ് എന്നിവർ സംസാരിച്ചു.
കൾച്ചറൽ ഫോറം ഭാരവാഹികളായ ശ്രീ. പോൾ കൊമ്പനാൽ, ശ്രീ. ഏലിയാസ് വെട്ടുകുഴി, ശ്രീ. രാജു പാണക്കാട്ട്, ശ്രീ. ജോളിമോൻ കൊമ്പനാൽ , ശ്രീ. രവി ശ്രാമഠത്തിൽ, മാത്യു മൈലാടി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.
ഫോറം ജനറൽ സെക്രട്ടറി ശ്രീ. തമ്പി പുതുവാക്കുന്നേൽ സ്വാഗതം പറഞ്ഞ ചടങ്ങിന് മുൻ പഞ്ചായത്തംഗം ശ്രീ. ടോണി ചെട്ടിയാകുന്നേൽ കൃതഞ്ജത അറിയിച്ചു.