സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രാദേശിക മാധ്യമ പ്രവർത്തക ക്ഷേമനിധി അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ തൃപ്പുണിത്തുറ മേഖല സമ്മേളനം ആവശ്യപ്പെട്ടു


‍ തൃപ്പൂണിത്തുറ: സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രാദേശിക മാധ്യമ പ്രവർത്തക ക്ഷേമനിധി അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ തൃപ്പുണിത്തുറ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻെറ് സുനീഷ് മണ്ണത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ സ്റ്റേറ്റ് കൺവീനർ ബോബൻ ബി കിഴക്കേത്തറ മുഖ്യ പ്രഭാഷണം നടത്തി. വി പി സതീശൻ അധ്യക്ഷനായി. ഭാരവാഹികളായി വി പി സതീശൻ (പ്രസി.), മുരളിധരൻ (വൈസ് പ്രസി.) രാജേഷ് സോപാനം (സെക്രട്ടറി), നവീൻ കേശവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു