കീച്ചേരി ഗവ. ആശുപത്രിയുടെ കുടുംബാരോഗ്യ കേന്ദ്രം പദവി പുനഃസ്ഥാപിക്കണമെന്നാശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് സി പി ഐ എം ആമ്പല്ലൂർ ലോക്കൽ കമ്മറ്റി വീണ്ടും നിവേദനം നൽകി
കീച്ചേരി ഗവ. ആശുപത്രിയുടെ കുടുംബാരോഗ്യ കേന്ദ്രം പദവി പുനഃസ്ഥാപിക്കണമെന്നാശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് സി പി ഐ എം ആമ്പല്ലൂർ ലോക്കൽ കമ്മറ്റി വീണ്ടും നിവേദനം നൽകി.
ഏരിയ കമ്മറ്റി അംഗങ്ങളായ സ. ടി.കെ മോഹനൻ, സ. എൻ. കൃഷ്ണപ്രസാദ്, അമ്പല്ലൂർ ലോക്കൽ സെക്രട്ടറി സ. കെ.ജി രഞ്ജിത്ത്, എം.പി നാസർ, പി.കെ രവി, എം.കെ സുരേന്ദ്രൻ എന്നിവരാണ് നിവേദക സംഖ്യത്തിൽ ഉണ്ടായിരുന്നത്.
അനുകൂല നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു.
കീച്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബാരോഗ്യ കേന്ദ്രം പൂത്തോട്ടയിലേക്ക് മാറ്റിയ ഡി എം ഒ യുടെ നടപടിക്കെതിരെ സിപിഐ.എം നേരത്തേ പരാതി നൽകിയിരുന്നു. ഉത്തരവ് മരവിപ്പിച്ചതായി നിയമസഭയിൽ മന്ത്രി പറഞ്ഞെങ്കിലും കീച്ചേരി ആശുപത്രിയുടെ പദവി പുനഃസ്ഥാപിച്ച് ഡി എം ഒ ഉത്തരവ് ഇറക്കിയില്ല. അതിനാലാണ് വീണ്ടും പരാതി നൽകിയത്.