യൂത്ത് കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാല സംഘടിപ്പിച്ചു

 


വിലക്കയറ്റത്തിൽ പൊറുതിമുട്ടി നിൽക്കുന്ന കേരളജനതയ്ക്ക് ഇരുട്ടടിയായി വൈദ്യുതി ചാർജ് അന്യായമായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് നിയാസ് അസീസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മോൻസി, റാഫി, റാം ലാൽ, ജിജോ എന്നിവർ ആശംസ അറിയിച്ചു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് പ്രവർത്തകർക്ക് നന്ദി അറിയിച്ചു.