ഭരണഘടനയുടെ അവകാശങ്ങൾ അറിഞ്ഞും പഠിച്ചും വിദ്യാർത്ഥികൾ


കാഞ്ഞിരമറ്റം സെന്റ് ഇഗ് നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ ഭരണഘടനയുടെ 75-ആം വാർഷികാത്തൊടാനുബന്ധിച്ചു,ഭരണഘടനാ ശില്പി Dr. അംബേദ്കരുടെ ചരമ ദിനത്തിൽ നടന്ന ചടങ്ങിൽ ഭരണഘടനയെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി PTA യുടെയും സ്കൂളിലെ SPC, NSS, NCC, SCOUT &GUIDE എന്നിവയുടെ നേതൃത്തുത്തിൽ ക്‌ളാസുകൾ സംഘടിപ്പിച്ചു. നിയമത്തെ അനുസരിക്കുക വഴി അവകാശങ്ങളെ കുറിച്ച് ബോധവന്മാരുകയും ഭാണഘടനയും അവകാശങ്ങളും മനസിലാക്കുകയും ചെയ്യുക എന്നതായിരുന്നു ക്ലാസ്സിന്റെ ലക്ഷ്യം. പൂത്തോട്ട ശ്രീനാരായണ ലോ കോളേജ് അധ്യാപകനായ സലിം കുമാർ ക്ലാസ്സ്‌ നയിച്ചു. അമ്പലൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ AP
സുഭാഷ് ഉൽഘാടനം നിർവഹിച്ച യോഗത്തിൽ P TA പ്രസിഡന്റ്‌ റഫീഖ് KA അദ്ധ്യക്ഷത വഹിച്ചു. HSS വിഭാഗം പ്രിൻസിപ്പൽ സിമി സാറ മാത്യു സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീമ പോൾ നന്ദി അറിയിച്ചു.വിദ്യാർത്ഥികൾക്കു സംശയവിവരണ ങ്ങൾക്ക് അവസരവും ലഭിച്ചു.spc കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ നോബി വർഗീസ്, ജയ്‌മോൾ തോമസ്, NSS പ്രോഗ്രാം ഓഫീസർമാരായ ബിനി ജോസഫ്, രശ്മി, NCC ഓഫീസർ പ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു.PTA വൈസ് പ്രസിഡന്റ്‌ സുധ സുഗുണൻ അംഗങ്ങളായ റജുല നവാസ്,അനിജ, സൂര്യ, മിനി ജോയി, ജോസ്,റംലത്ത് നിയാസ്, ഷഫീക് എന്നിവർ നേതൃത്തുവും നൽകി.