‎പിറവത്തു പെരുന്നാളിന് കൊടിയേറ്റി

 

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ‌് സിറിയൻ കത്തീഡ്രൽ, രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ, ക്നാനായ കത്തോലിക്ക പള്ളി എന്നിവിടങ്ങളിലെ പെരുന്നാളിന് കൊടിയേറ്റി.

 

ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലെ രാക്കുളിത്തിരുനാൾ നീറിക്കാട് പള്ളി വികാരി റവ.ഫാ.ജോസ് കുറുപ്പന്തറ കൊടിയേറ്റി. വികാരി തോമസ് പ്രാലേൽ, കൈക്കാരൻമാരായ ജിൻസ് ബേബി വിരിയപ്പിള്ളിൽ, ജയ്മോൻ വാഴമലയിൽ തുടങ്ങിയവർ സംസാരിച്ചു.

 

ഓർത്തഡോക്സ്‌സ് വലിയപള്ളിയിൽ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത കൊടിയേറ്റി. വികാരി സ്കറിയ വട്ടക്കാട്ടിൽ, ഫാ. ഏലിയാസ് ചെറുകാട്, ഫാ. മാത്യൂസ് വാതക്കാട്ടിൽ, ഫാ. മാത്യൂസ് കാഞ്ഞിരംപാറ എന്നിവർ സംസാരിച്ചു

 

.നാലിന് വൈകിട്ട് 6.30ന് യുവജനപ്രസ്ഥാനം ഭദ്രാസനതല ക്രിസ്‌മസ് കാരൾ ഗാനമത്സരം. അഞ്ചിന് വൈകിട്ട് നാലിന് പേപ്പതി ചാപ്പലിൽനിന്ന് പ്രദക്ഷിണം ആരംഭിച്ച് പള്ളിയിൽ സമാപിക്കും. ആറിന് പ്രധാന പെരുന്നാൾ.

 

യാക്കോബായ പള്ളിയിൽ ഇടവക മെത്രാപോലീത്ത മാത്യൂസ് മോർ ഈവാനിയോസ് കൊടിയേറ്റി. വികാരി വർഗീസ് പനച്ചിയിൽ, ഫാ. ബേസിൽ പാറേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

അഞ്ചിന് വൈകിട്ട് അഞ്ചിന് പ്രക്ഷിണം പേപ്പതി ചാപ്പലിൽനിന്ന് ആരംഭിച്ച് പള്ളിയിൽ സമാപിക്കും. പ്രധാന പെരുന്നാൾ ദിവസമായ ആറിന് ദനഹ ശുശ്രൂഷ, ടൗൺ ചുറ്റി പ്രദക്ഷിണം.