മുളന്തുരുത്തി : ചെങ്ങോലപ്പാടം റെയിൽവേ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡിൻ്റെ അപകടകരമായ ട്രാഫിക് പരിഷ്ക്കാരത്തിനും, അശാസ്ത്രീയമായ മീഡിയൻ നിർമ്മാണത്തിനും എതിരേ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെങ്ങോലപ്പാടം റെയിൽവേ മേൽ പാലത്തിനു സമീപം പ്രതിഷേധ കൂട്ടായ്മ നടത്തി, ഈ അവസ്ഥയിൽ പാലം തുറന്നു കൊടുത്താൽ നിത്യേന അപകടം ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്, ഇതിന് അടിയന്തിരമായി ശാസ്ത്രീയമായ രീതിയിൽ മാറ്റങ്ങൾ വരുത്തി പാലം തുറന്നു കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുൻപോട്ട് പോകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ രാജു പി നായർ ഉദ്ഘാടനം ചെയ്തു ,മണ്ഡലം പ്രസിഡൻ്റ് ശ്രീ പോൾ ചാമക്കാല അധ്യക്ഷത വഹിച്ചു ,ഡി .സി .സി ജനറൽ സെക്രട്ടറി ശ്രീ റീസ് പുത്തൻ വീട്ടിൽ, പിറവം നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ ശ്രീ കെ. ആർ ജയകുമാർ, മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീ ആർ. ഹരി, ഡി. സി.സി എക്സിക്യൂട്ടീവ് അംഗം ശ്രീ വേണു മുളന്തുരുത്തി, എൻ.ആർ. ജയകുമാർ , ദിലീപ് കുമാർ, ലിജോ ചാക്കോച്ചൻ, ജോസഫ് റ്റി.കെ , കുട്ടിയമ്മ തമ്പി, സുധ രാജേന്ദ്രൻ , ഓമന മുല്ലാമറ്റം , സലോമി സൈമൺ, പ്രശാന്ത് വിജയൻ , സുജേഷ് സുകുമാരൻ, ജോൺസൺ എരുവേലിൽ , ജോമി കെ തോമസ് , വി.എൻ ജിനേന്ദ്രൻ ,മധുസുദനൻ കെ.പി , ഔഗേൻ മ്യാതു , കെ.കെ ഗോപി,തോമസ് കുര്യാക്കോസ് , റോയി തണങ്ങാടൻ , ഡി.എസ് താരേഷ് , തോമസ് കാരപ്പറമ്പിൽ , വർഗ്ഗീസ് കാട്ടുപാടത്ത് , ഷാജി മലയൻ , ജോളി ജോർജ് , തോമസ് കെ. പി , മൈഫി രാജു, രാജൻ ചാലപ്പുറം , നോബിൾ മ്യാതു , ജെയിംസ് ഓലിൽ,കുര്യാക്കോസ് നെടുമറ്റത്തിൽ , സീമ ആൻ്റണി , ജോസ് പുത്തനങ്ങാടി , ബേബി തൊമ്മൻ കുടിയിൽ എന്നിവർ പ്രസംഗിച്ചു