മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ 77 ആമത് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചുള്ള അനുസ്മരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.റീസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു. യു.ഡി എഫ് . പിറവം നിയോജകമണ്ഡലം ചെയർമാൻ കെ ആർ ജയകുമാർ , ഡി.സി.സി. നിർവ്വാഹക സമിതിയംഗം വേണു മുളന്തുരുത്തി,
ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ബെന്നി കെ പൗലോസ്, ലിജോ ചാക്കോച്ചൻ ,ടി.കെ ജോസഫ്, വൈക്കം നസീർ , ജീവൽശ്രീ പിള്ള , ചോറ്റാനിക്കര ശ്രീകുമാർ , വിജി മത്തായി, മണി മൂശാരി പറമ്പിൽ , മുളന്തുരുത്തി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പോൾ ചാമക്കാല, കെ.കെ. സണ്ണി എന്ന എന്നിവർ പ്രസംഗിച്ചു.