മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം…_

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77 മത് രക്തസാക്ഷിത്വ ദിനം ആമ്പല്ലൂർ പള്ളിത്താഴത്ത് കോൺഗ്രസ് സ്മൃതി മണ്ഡപത്തിന് മുന്നിൽ ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദിന്റെ അധ്യക്ഷതയിൽ കൂടിയ “ഗാന്ധി സ്മരണ” മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോളി പി തോമസ് ഉദ്ഘാടനം ചെയ്തു. _ഗാന്ധിജിയുടെ ആദർശങ്ങളും കാഴ്ചപ്പാടുകളും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കോൺഗ്രസ് നേതൃത്വം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് ജനറൽ സെക്രട്ടറി റെജി വീരമന ഗാന്ധി സ്മൃതി സന്ദേശം നൽകി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബെന്നി ചെറുതോട്ടിൽ, കെ സി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ എൻ ശശികുമാർ, ടി പി രമേശൻ, കോൺഗ്രസ് നേതാക്കന്മാരായ ബിജു പാട്ടത്തിൽ, ജോസ് കണ്ടക്കാട്ട്, ബാലകൃഷ്ണൻ നായർ, നിഖിൽ മാത്യു, ഗോപാലകൃഷ്ണൻ, വർഗീസ് പാറയിൽ, മോഹനൻ മണ്ണാഴത്ത്, എം ജി ജോൺ, ജോൺ ജേക്കബ്, ധനീഷ് ഗോപി, സാജു വർഗീസ്, അബേഷ് INTUC, വർഗീസ് കാലായിൽ, സാബു ഊരെത്ത്, ആന്റണി പുളിമറ്റത്തിൽ, രാജു പി ചെറിയാൻ, കൃഷ്ണൻകുട്ടി മറ്റത്തിൽ, സാബു കുരിശിങ്കൽ എന്നിവർ അനുസ്മരിച്ചു…