അദാലത്ത്

 

മോട്ടോർ വകുപ്പിന്റെയും, വാഹന സംയുക്താഭിമുഖ്യത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് 2025 ഫെബ്രുവരി 04, 05, 06 തീയതികളിൽ രാവിലെ 07.00 മണി മുതൽ വൈകുന്നേരം 07.00 മണി വരെ ഇ-ചെലാൻ അദാലത്ത് നടത്തപ്പെടുന്നു. ഫൈൻ അടച്ച് തീർപ്പാക്കാത്തതും കോടതിയിലേയ്ക്ക് അയക്കപ്പെട്ടതുമായ ഇ-ചെലാനുകൾ ഈ അദാലത്തിൽ പരിഗണിക്കുന്നതാണ്. വാഹന ഉടമകൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്  ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ തൃപ്പൂണിത്തുറ അറിയിച്ചു