ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പുകൾ നടത്തി.
കാഞ്ഞിരമറ്റം :- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി ആമ്പല്ലൂർ പഞ്ചായത്തിൽ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പുകൾ നടത്തി.
അഞ്ചാം വാർഡിലെ ക്യാമ്പുകൾ കാഞ്ഞിരമറ്റം മില്ലുങ്കൽ മണക്കാട്ട് ജംഗ്ഷൻ, ഗിരിമാ ജംഗ്ഷനുകളിൽ നടന്നു. ക്യാമ്പുകൾ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജെ.പി. എച്ച്. എൻ. മഞ്ജു കരുണാകരൻ, എം.എൽ. എസ്. പി .ആരാധന ,ആശാവർക്കർ സുനീറ മജീദ് എന്നിവർ ആരോഗ്യ ബോധവൽക്കരണക്ലാസുകളെടുത്തു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ച് രോഗനിർണ്ണയംനടത്തി. വാർഡുതല അവലോകന ചർച്ച നടന്നു
ശ്രീധരൻ മനവേ ലിൽ, വർഗ്ഗീസ് പി.ആർ, സാബു ഇടവട്ടം, പ്രസീദ അനിൽ, സുബി കണിയാംകുന്നേൽ, റഷീദാ കെ എച്ച്, റുമൈസ ്് കരിപ്പാട്ട്, മേരി പൂവ്വക്കാട്ട്, അന്നമ്മ വർഗ്ഗീസ്, സുലൈമാൻ മംഗലത്ത്, റസിയാസുലൈമാൻ, ഗിരിജ വെട്ടത്ത് മഠം തുടങ്ങിയവർ സംസാരിച്ചു.