കരുമാല്ലൂർ :”വുമൺ ഓൺ വീൽസ് ” പദ്ധതിയുടെ മറവിൽ
തട്ടിപ്പ് നടത്തിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ വെളിയത്തുനാട് സഹകരണ ബാങ്ക് ലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പകുതി വിലക്ക് സ്കൂട്ടറുകളും, ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞ് അനന്തകൃഷ്ണൻ എന്ന സംഘപരിവാർ ബന്ധമുള്ള ആളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകം ആയി 1000 ത്തില്‍ അധികം കോടി രൂപ തട്ടിയ സംഭവത്തിൻ്റെ ഭാഗമായുള്ള ബിജെപി നിയന്ത്രണത്തിലുള്ള വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് വഴി നടത്തിയിട്ടുള്ള കോടികളുടെ തട്ടിപ്പ്
വിജിലൻസ് അന്വേഷിക്കുക,ബാങ്ക് ഭരണ സമിതി അടക്കമുള്ള കുറ്റക്കാരെ ശിക്ഷിക്കുക, സഹകാരികളിൽ നിന്നും വാങ്ങിച്ചിട്ടുള്ള പണം പലിശ സഹിതം തിരികെ നൽകുക, കഷ്ട നഷ്ടങ്ങൾക്ക് നഷ്ട പരിഹാരം നൽകുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കരുമാലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ച് ും ധർണ്ണയും നടത്തി.
യുസി കോളേജില്‍ ജംഗ്ഷനിലുംനിന്നും ആരംഭിച്ച പ്രകടനം വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് സമീപം പോലീസ് തടഞ്ഞു തുടർന്ന് നിസാർ പള്ളത്ത് അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമ്മേളനം എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട് ഉദ്ഘാടനം ചെയ്തു .
മണ്ഡലം സെക്രട്ടറി ഷാനവാസ് കൊടിയൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റിയാസ് തടിക്കകടവ്, സലാഹുദ്ദീൻ പാറാന ,കരുമാലൂർ ഈസ്റ്റ് കമ്മറ്റി അംഗങ്ങളായ നാസർ വയലോടം,മജീദ് അന്തിക്കാട് തുടങ്ങിയവർ നേതൃത്വം നൽകിയ പ്രതിഷേധ ധർണ്ണയിൽ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.