കേരള കർഷകസംഘം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 11ന് സേലം രക്തസാക്ഷി ദിനാചരണം നടത്തി.കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. അനിൽ ചെറിയാൻ അധ്യക്ഷനായി. ആശംസകൾ അർപ്പിച്ചുകൊണ്ട് കർഷകസംഘം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ടി.കെ മോഹനൻ, ജോഷി സ്കറിയ, അംബിക തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. എൻ എം ജോർജ് സ്വാഗതവും, ഷാജി ജോൺ നന്ദിയും പറഞ്ഞു.വിവിധ വില്ലേജ് കമ്മിറ്റികൾ ചേർത്ത മെമ്പർഷിപ്പും ഏറ്റുവാങ്ങി.