വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ

…………………………

. സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹ – ഭൂനികുതി വർദ്ധനവിനെതിരെ ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആമ്പല്ലൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ഉൽഘാടനം ചെയ്തു. ആമ്പല്ലൂർ പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് .മണ്ഡലം ഭാരവാഹികൾ ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.