എടക്കാട്ടുവയൽ: എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് തിട്ടയിൽ, സുബിൻ എന്നയാളുടെ വീട്, യൂണിയൻ ബാങ്ക് ആമ്പല്ലൂർ ശാഖ ജീവനക്കാർ ജപ്തി ചെയ്തത്. 80 വയസ്സുള്ള വൃദ്ധ സ്ത്രീ ഉൾപ്പെടെയുള്ള 5 അംഗ പട്ടികജാതി കുടുംബത്തെയാണ് ജപ്തിയുടെ ഭാഗമായി വീട്ടിൽ നിന്നും ഇറക്കി വിട്ടത്.
ഇത് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ലേഖകനോട് യൂണിയൻ ബാങ്ക് ജീവനക്കാരൻ അപമര്യാദയായി പെരുമാറുകയും അപമാനിക്കുകയും ചെയ്തു. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്നു എന്ന പേരിൽ കേസ് കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ സെക്രട്ടറി കൂടിയാണ് ലേഖകൻ.
കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല.
കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേയ്ഷ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് കേരള നിയമസഭ 2024ൽ ഭേദഗതി ചെയ്തത്.
വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ താമസിക്കുന്ന വീട് ജപ്തി ചെയ്യുന്ന മനുഷ്യത്വരഹിതമായ നടപടികൾ നിർത്തിവെയ്ക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.