ആശാവർക്കർമാർ സംസ്ഥാനവ്യാപകമായി ഓൾ കേരള ആശ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

 

 

ആശാവർക്കർമാർ സംസ്ഥാനവ്യാപകമായി ഓൾ കേരള ആശ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി . തൃക്കാക്കര മുൻസിപ്പൽ ഓഫീസിന്റെ മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി ജെ ജോയ് എക്സ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു .

എറണാകുളം ജില്ലാ കളക്ടറേറ്റിന് മുമ്പിൽ ഡിസിസി പ്രസിഡൻഡ് മുഹമ്മദ് ഷിയാസ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി ശ്രീ കെ കെ ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. ആശാവർക്കർമാരുടെ ഈ ധാർമിക സമരത്തെ കണ്ടില്ലെന്ന് നടിച്ചാൽ ആശാവർക്കർമാർക്ക് വേണ്ടി അതിശക്തമായ സമരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻകൈ എടുക്കും എന്ന് ശ്രീ മുഹമ്മദ് സിയാസ് പ്രഖ്യാപിച്ചു. ആശാവർക്കർമാർക്ക് സംസ്ഥാന ആരോഗ്യവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയെങ്കിലും ശമ്പളം നൽകി സ്ഥിരം നിയമനം നടത്തണമെന്ന് ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി ശ്രീ കെ കെ ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.

കേരളത്തെ രാജ്യത്തിന്റെയും ലോകത്തിന്റെയും മുമ്പിൽ ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചതും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും ആശാവർക്കർമാരാണെന്ന് ശ്രീ.ഇബ്രാഹിംകുട്ടി അഭിപ്രായപ്പെട്ടു. പ്രളയങ്ങളും മഹാമാരികളും പൊട്ടിപ്പുറപ്പെടുമ്പോൾ ജനങ്ങളുടെ ആശങ്ക അകറ്റാൻ ആരോഗ്യ മേഖലകളിൽ മാലാഖമാരെ പോലെ പണിയെടുക്കുന്നത് ആശാവർക്കർമാരാണ് . കോവിഡ് തടഞ്ഞു നിർത്തുന്നതിൽ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം . ഇതിന് പിന്നിൽ പ്രവർത്തിച്ച ആശാവർക്കർമാരെ മാനുഷിക പരിഗണന പോലും നൽകാതെ തെരുവിലേക്ക് തള്ളിയിരിക്കുകയാണ് പിണറായി സർക്കാർ . ഓണറേറിയം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒരു കുടുംബത്തിനു മുന്നോട്ട് പോകാൻ കഴിയില്ല എന്നും ജീവിക്കാൻ ആവശ്യമായ വേതനം നൽകണമെന്നും ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നടപ്പാക്കിയ സർവീസ് റൂളുകൾ ആശാവർക്കർമാർക്കും ബാധകമാക്കുക, പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് പ്രകാരം ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നൽകിയിട്ടുള്ള സേവന വേതന വ്യവസ്ഥകൾ ക്ഷാമബത്ത ഉൾപ്പെടെ ആശാവർക്കർമാർക്കും നടപ്പാക്കുക, ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നടപ്പാക്കിയിട്ടുള്ള പെൻഷൻ ആശാവർക്കർമാർക്കും നടപ്പാക്കുക.

ലോകാരോഗ്യ സംഘടന വരെ അംഗീകരിച്ച ആശാവർക്കർമാർക്ക് ഓണറേറിയം മാറ്റി ജീവിക്കാൻ ആവശ്യമായ വേതനം നൽകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് സൈബ താജുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സേവിയർ തയങ്കരി , മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുനിത സിബി , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റാഷിദ് ഉള്ളംപിള്ളി , ഐഎൻടിയുസി നേതാക്കളായ ടി കെ രമേശൻ , ഏലിയാസ് കാരിപ്ര , ഇ തർവായിക്കുട്ടി , പി പി അലിയാർ , സ്ളീബ സാമുവൽ , ബാബു സാനി , ബിന്ദു ഗോപാലകൃഷ്ണൻ , മേരി ദേവസിക്കുട്ടി , ചന്ദ്രലേഖ ശശിധരൻ , മുംതാസ് ടീച്ചർ , എംഎസ് അനിൽകുമാർ , കെ എം മൻസൂർ, എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഐഎൻടിയുസി ഭാരവാഹികളായ ടി കെ കരീം , ശിവശങ്കരൻ നായർ , ജിജി ഷാജി,കെ. എം.പരീത് , അഡ്വക്കറ്റ് എൻ പി.അമ്മു , റഷീദ് കാച്ചാൻകുഴി , റീജിയണൽ പ്രസിഡണ്ടുമാരായ ടി എൻ വിജയകുമാർ , അഷ്റഫ് , പി സി.സുനിൽകുമാർ , സക്കീർ ഹുസൈൻ , എം ഐ ദേവസി കുട്ടി, ഷെൽജൻ അട്ടിപേറ്റി , രംഗരാജ് , എം പി. സലിം , തുടങ്ങിയവർ പങ്കെടുത്തു. ഷീബ എൽദോസ് സ്വാഗതവും റസീന കെ വൈ നന്ദിയും പറഞ്ഞു .