2023 ല്‍ 30,000 പേരാണ് ലഹരികേസില്‍ അറസ്റ്റിലായത്
പരിശോധന കര്‍ശനമാക്കിയിട്ടും സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുക്ക് വ്യാപകം. കേരളത്തിലേക്ക് ലഹരി എത്തുന്നതിൽ 360 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ല്‍ 30,000 പേരാണ് ലഹരികേസില്‍ അറസ്റ്റിലായത്. ആകെ കണക്കില്‍ മൂന്നിലൊന്നും കൊച്ചിയിലാണെന്നത് ഞെട്ടിക്കുന്നതാണ്.
25,000 പേരാണ് 2021 ൽ ലഹരിക്കേസിൽ അറസ്റ്റിലായത്. 27,545 പേർ 2022 ൽ അറസ്റ്റിലായത്. ഒരു മാസം ശരാശരി 200 പേർ പിടിയിലാകുന്നുണ്ടെന്നാണ് വിവരം.
ഇത്രയൊക്കെ ലഹരി കേസുകൾ വർദ്ധിച്ചിട്ടും ലഹരിക്കെതിരെ കടിഞ്ഞാൺ ഇടെടാതെ സർക്കാർ. മദ്യത്തിനെതിരെയും ലഹരികൾക്കെതിരെയും ശക്തമായി നിലയുറപ്പിച്ച് ഉപയോഗം കുറയ്ക്കും എന്ന് പറഞ്ഞ് ഭരണത്തിൽ കയറിയ സർക്കാർ ഇപ്പോൾ മദ്യ വില്പന ശാലകളുടെ എണ്ണം ദിനംതോറും വർദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയിൽ അടക്കം മദ്യ വില്പനശാലകൾ ഇനി ആരംഭിക്കാൻ പോകുന്നു. മയക്കുമരുന്നിനെതിരെ സർക്കാർ ശക്തമായി നിലകൊണ്ടില്ലെങ്കിൽ വരും തലമുറ നാശത്തിലേക്ക് വഴി തിരിഞ്ഞ് പോകും. നിലവിൽ നടക്കുന്ന ഞെട്ടിക്കുന്ന കൊലപാതങ്ങൾ എല്ലാം ലഹരിയുടെ പിൻബലത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം കടിഞ്ഞാൺ ഇടാൻ സർക്കാർ വിചാരിച്ചാൽ മാത്രമേ നടക്കുകയുള്ളൂ….