ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും*

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ 10.45നു ക്ഷേത്രം തന്ത്രി കണ്ഠ‌ര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ കണ്ഠര് ബ്രഹ്‌മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യൻ നാരായണൻ എന്നിവർ ചേർന്നു കൊടിയേറ്റും. തുടർന്നു കലാപരി പാടികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിക്കും. എട്ടാം ഉത്സവദിനമായ മാർച്ച് 6ന് അർധരാത്രിയിലാണു ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. മാർച്ച് 8ന് ആറാട്ടോടെ, പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം കൊടി യിറങ്ങും.