മറ്റപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം ഭാരവാഹികളെ അനുമോദിച്ചു*
തുരുത്തിക്കര : മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് 10 -ാം വാർഡിലെ തുരുത്തിക്കര വെട്ടിക്കുളം മറ്റപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശതാലപ്പൊലി മഹോത്സവത്തോട്
അനുബന്ധിച്ച് നടന്ന പ്രസാദ ഊട്ട് ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്തിയതിന് ഗ്രാമ പഞ്ചായത്ത് മെമ്പർ ലിജോ ജോർജ് ക്ഷേത്രം ഭാരവാഹികൾക്ക് മൊമൻ്റോ നൽകി അനുമോദിച്ചു.
ക്ഷേത്രം രക്ഷാധികാരി പി.എസ്സ്. രവി നമ്പൂതിരിപ്പാട്, ക്ഷേത്രം പ്രസിഡൻ്റ് രമേശൻ ജി , സെക്രട്ടറി എ.കെ. കുമാരൻ, ബിജുലാൽ പി.പി. എന്നിവർ സംബന്ധിച്ചു.