മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് ആമ്പല്ലൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകി.കാഞ്ഞിരമറ്റം കൊളുത്തക്കോട്ടിൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം അനൂപ് ജേക്കബ് എം.എൽ.എ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അനുവർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ജെബി മേത്തർ എം.പി.മറുപടി പ്രസംഗം നടത്തി.മണ്ഡലത്തിലെ മികച്ച പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.പി.സജീന്ദ്രൻ, എ.ഐ.സി.സി.അംഗം. ജയ്സൺ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, ഡി.സി.സി.സെക്രട്ടറി റീസ് പുത്തൻവീട്ടിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സൈബാ താജുദ്ദീൻ, ജയാ സോമൻ, ഇന്ദിരാ ധർമ്മരാജൻ, ലീലാ ഗോപാലൻ, ജീവൽ ശ്രീ പിള്ള, എലിസബത്ത്, നാസ്മോൾ ,മെറിറ്റ,എന്നിവർ ‘ സംബന്ധിച്ചു.