ചിത്രാ കൾച്ചറൽ സൊസൈറ്റിയുടെ 44-ാമത് വാർഷികം ഏപ്രിൽ 14 ന് ഇതോടനുബന്ധിച്ചുള്ള നോട്ടീസ് പ്രകാശനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ നിർവഹിച്ചു.

തൃപ്പക്കുടം ക്ഷേത്ര മൈതാനിയിൽ വിഷുദിനത്തിൽ വൈകീട്ട് 6 മണിക്ക് വാർഷിക ഉൽഘാടനം മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ നിർവഹിക്കും ചിത്രയുടെ പ്രസിഡണ്ട് കെ.പി.പ്രശാന്ത് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് പ്രതിഭകളെ ആദരിക്കും. ആ മുഖ പ്രഭാഷണംരക്ഷാധികാരി സി.ആർ.ദിലീപ് കുമാറും, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.ഹരി, സാഹിത്യകാരൻ രാജ് കാഞ്ഞിരമറ്റം, എഡ്രാക്ക് മേഖലാ പ്രസിഡണ്ട് കെ.എ.മുകുന്ദൻ, നാടകകൃത്ത് മോഹൻ കത്തല സെക്രട്ടറി എം.ജി. ബെന്നി, ട്രഷറർ മുകുന്ദൻ സി.കെ.എന്നിവർ സംസാരിക്കും തുടർന്ന് കലാസന്ധ്യ, കുച്ചിപ്പിടി, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, രാത്രി 9 ന് സ്മൃതിലയം ഗാനസന്ധ്യ കൊച്ചിൻ മൻസൂർ അവതരിപ്പിക്കും.