ലഹരി വിരുദ്ധ ഇരു ചക്ര വാഹന റാലിയും ലഹരി വിരുദ്ധ സദസ്സും നടത്തി

എഡ്രാക് ആമ്പല്ലൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആമ്പല്ലൂർ പഞ്ചായത്തിലെ മുഴുവൻ റസിഡൻസ് അസോസിയേഷനുകളും ഹെൽത്ത് ക്ലബ്ബുകളും എസ് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും പഞ്ചായത്ത്‌ പ്രതിനിധികളും, മുളന്തുരുത്തി പോലീസ്, തൃപ്പൂണിത്തുറ എക്സൈസ് എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആമ്പല്ലൂർ പള്ളിത്താഴം മുതൽ അരയൻകാവ് വരെ ഇരുചക്ര വാഹന റാലിയും അരയൻകാവിൽ ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. ആമ്പല്ലൂർ പള്ളിത്താഴത്തു നിന്നും ആരംഭിച്ച ഇരുചക്രവാഹന റാലി ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി സബ്ഇൻസ്പെക്ടർ ഓഫ് പോലീസ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. അരയങ്കാവിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് മേഖലാ പ്രസിഡണ്ട് കെ എ മുകുന്ദൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു എം തോമസ് പ്രതിഷേധ ജ്വാല ജ്വലിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി അനിത മുഖ്യപ്രഭാഷണം നടത്തി തൃപ്പൂണിത്തുറ എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ അരുൺ കുമാർ സി എ, ലഹരി വിരുദ്ധ സന്ദേശം നൽകി മുളന്തുരുത്തി സബ് ഇൻസ്പെക്ടർ പോലീസ് ജേക്കബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ബീനാമുകുന്ദൻ, എ എൻ ശശികുമാർ EDRAAC ആമ്പല്ലൂർ മേഖലാ സെക്രട്ടറി ടി ആർ ഗോവിന്ദൻ വൈസ് പ്രസിഡണ്ട് പ്രശാന്ത് പ്രഹ്ലാദ്, മുരളീധരൻ പിഡി, രാജൻ കാലടി, ജോയിന്റ് സെക്രട്ടറിമാരായ റെജി ചൂരകുളങ്ങര, മുരുകദാസ് ,കീച്ചേരി പട്ടാര്യ സമാജം പ്രസിഡണ്ട് പി വി കൊച്ചു നാരായണൻഎന്നിവർ ആശംസകൾ അർപ്പിച്ചു .