കോതമംഗലം : AKSTU ( ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ) ന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ
ജനകീയകാവൽ” കോതമംഗലം ഉപജില്ലാ തല ഉദ്ഘാടനം കോതമംഗലം എം എൽ എ ശ്രീ. ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. AKSTU സംസ്ഥാന കൗൺസിൽ അംഗം ശ്രീ മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു. CPI സംസ്ഥാന കൗൺസിൽ അംഗം സ. പി കെ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ. സി.കെ ഹരികുമാർ, അധ്യാപിക ആര്യാ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി രതീഷ് ആർ നായർ നന്ദി രേഖപ്പെടുത്തി.
സംസ്ഥാനത്തുടനീളം പതിനായിരം ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടായ്മകൾ ജനകീയ സഹകരണത്തോടെ
നടത്തുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.