പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്ന്കയറ്റമെന്ന് എം എസ് എഫ് . ഡൽഹി ജന്തർ മന്ദറിൽ എം എസ് എഫ് സംഘടിപ്പിച്ച ക്യാൻഡ്ൽ ലൈറ്റ് വിജിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി ഉൽഘാടനം ചെയ്തു. എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകാൻ നമ്മുടെ മഹത്തായ ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് കഴിയുമെന്ന് തീർച്ചയാണ്. പക്ഷെ, കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കമെന്നും ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമെന്നും ഭീകരാക്രമണത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാവരോടും ദുഃഖത്തിൽ പങ്കുചേരുന്നു. ടൂറിസ്റ്റുകൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയത് പ്രത്യേകം അന്വേഷിക്കപെടേണ്ടതുണ്ടെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. അഫ്സൽ യൂസുഫ്, അബ്ദുൽ ഹാദി, രാജിയ അഷ്റഫ്,സാഹിൽ, ഷാജഹാൻ, റസിൻ, നജ നഹ്മ എന്നിവർ നേതൃത്വം നൽകി.