കീച്ചേരി ഗവ:യു .പി .സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ കീച്ചേരി യു.പി.സ്കൂളിൽ വെച്ച് നടത്തപ്പെടും. സ്നേഹോ ജ്വലം എന്ന പേരിൽ നടത്തപ്പെടുന്ന സംഗമം പൂർവ്വ വിദ്യാർത്ഥിയും’ റിട്ട: റീജിയണൽ കമ്മീഷണറുമായ (ഫെഫോ) ദിവാകരൻ വലിയപറമ്പിൽ ഉൽഘാടനം ചെയ്യും.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, മെമ്പർ രാജൻപാണാറ്റിൽ, പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ കെ.എസ്.ചന്ദ്രമോഹനൻ,, കൺവീനർ വേണു പാണാറ്റിൽ എന്നിവർ സംസാരിക്കും. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ സ്വയം പരിചയപ്പെടുത്തൽ, പൊതുചർച്ചകൾ, ഉച്ചഭക്ഷണം, വൈകീട്ട് വിവിധ കലാപരിപാടികൾ എന്നിവ നടക്കും.കലാ സന്ധ്യ ഉൽഘാടനം സിനി ആർട്ടിസ്റ്റ് അനിയപ്പൻ ഉൽഘാടനം ചെയ്യും.