*സമഗ്ര പച്ചക്കറി കൃഷി ഉൽപ്പാദന യജ്ഞo*
സമഗ്ര പച്ചക്കറി കൃഷി ഉൽപ്പാദന യജ്ഞo വാർഡ് 16 ലെ യോഗം ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ വാർഡ് മെമ്പർ അസീന ഷാമലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ യോഗം ഉൽഘാടനം ചെയ്തു ആമ്പല്ലൂർ കൃഷി ഭവൻ അസിസ്റ്റന്റ് ദീപക്ദാസ് പദ്ധതി വിശദീകരിച്ചു. സി ആർ രാധാകൃഷ്ണൻ ടി ജി സോമൻപിള്ള, എ വി കരുണാകരൻ, മോഹൻദാസ് ഇട്ടൻതോട്ടിൽ, കെ ഹരിദാസ്, ഇ പി രഘുനാഥൻ, വത്സ നങ്ങേത്ത് എന്നിവർ പ്രസംഗിച്ചു.വാർഡിലെ സമഗ്ര പച്ചക്കറി കൃഷി ആക്ഷൻ പ്ലാൻ യോഗം അംഗീകരിച്ചു.