*പഹൽഗാം ഭീകരാക്രമണം: ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ ചാലക്കപ്പാറയുടെ നേതൃത്വത്തിൽ  തിരിതെളിച്ച് അനുശോചിച്ചു.*

 

പഹൽഗാം ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളീസ് സ്വയം സഹായ സംഘം മെഴുകുതിരി തെളിക്കുന്നു.

 

 

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ  ആദരാഞ്ജലികൾ അർപ്പിച്ചു.

ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമയ്ക്കായി ഹയാത്ത് അംഗങ്ങൾ മെഴുകുതിരികൾ തെളിയിച്ചു. ഈ ദുഃഖത്തിൽ പങ്കുചേരുന്നതായും, ഇരകളുടെ കുടുംബാംഗങ്ങൾക്ക് തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നതായും അക്രമം അങ്ങേയറ്റം അപലപനീയമാണെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും  പ്രസിഡന്റ്‌ ഷിൻസ് കോട്ടയിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണെന്നും യോഗം ഓർമ്മിപ്പിച്ചു.

അനുശോചന യോഗത്തിൽ പ്രസിഡന്റ്‌ ഷിൻസ് കോട്ടയിൽ .അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി ഷാജി കീനേത്,    എക്സിക്യൂട്ടീവ് അംഗം സുധീർ വാരിയത്ത് പറമ്പിൽ, സുബൈർ പുളിഞ്ഞുവട്ടിൽ      എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർ ഒരു നിമിഷം മൗനം ആചരിച്ച് മരണപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ട്രഷറർ നാസർ.ഒ പി നന്ദി അറിയിച്ചു