മഹിളാ കോൺഗ്രസ് ആമ്പല്ലർ മണ്ഡലം കമ്മറ്റി 100 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാജീവ് ഭവനിൽ ചേർന്ന ചടങ്ങ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ഉൽഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുവർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സൈബാ താജുദ്ദീൻ, ലീലാ ഗോപാലൻ, ജലജ മണിയപ്പൻ, ബിന്ദുസജീവ്, ജയശ്രീപത്മാകരൻ, സുനിത സണ്ണി, മോഹിനി രവി, എലിസബത്ത്, നാസ്മോൾ, രാഖി വിനു. റംലത്ത് നിയാസ്, ഭാരതി. കോൺഗ്രസ് നേതാക്കളായ കെ.എസ്.രാധാകൃഷ്ണൻ , വൈക്കം നസീർ, ടി.എൽ.നാരായണൻ, മുഹമ്മദ് കുട്ടി, തങ്കച്ചൻ കെ.ജെ ബാബു പാറയിൽ സുജാബ് കോട്ടയിൽ എന്നിവർ പങ്കെടുത്തു.