*പ്രണയം തുടരും…*

 *” സമൂഹത്തിന് മാതൃകയായി സഹപാഠികളായ _ഷാജു പീറ്റർ – മരിയ_ ദമ്പതികൾ…”*

എറണാകുളം ജില്ലയിൽ ആമ്പല്ലൂരിൽ സമൂഹത്തിന് മാതൃകയായി സഹപാഠികളായ സാജു പീറ്ററും മരിയയും 77 വയസ്സിൽ വിവാഹിതരായി…

റോട്ടറി ഇന്റർനാഷണൽ ക്ലബ്ബ് പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ എന്നീ സ്ഥലങ്ങളിലെ മുൻ റോട്ടറി ക്ലബ് ഗവർണറും സാംസ്കാരിക പ്രവർത്തകനുമായ ഷാജു പീറ്റർ 1972 ൽ കൽക്കട്ടയിൽ ഫ്രഞ്ച് പഠിക്കുന്ന സമയത്ത് പരിചയപ്പെട്ടതാണ് മരിയ ഷാജുവിനെ 3 വർഷം മുമ്പ് കോയമ്പത്തൂരിൽ ഒരു ചടങ്ങിൽ വച്ച് വീണ്ടും കണ്ടുമുട്ടി. പരിചയം പുതുക്കി. പ്രണയം തുടങ്ങി.

 

അമേരിക്കയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിച്ചിരുന്ന മരിയ മികച്ച ഒരു സാംസ്കാരിക പ്രവർത്തകയും കൂടിയാണ്… ഇരുവരുടെയും മക്കളുടെ നിർബന്ധപ്രകാരമാണ് വിവാഹ ജീവിതത്തിന് തീരുമാനമെടുത്തത്…

 

സമൂഹത്തിന് മാതൃകയായ ഷാജു പീറ്റർ – മരിയ ദമ്പതികളെ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ എം എം ലിങ്ക് വിൻസ്റ്റർ, ബ്ലോക്ക് സെക്രട്ടറിമാരായ റെജി വീരമന, ബെന്നി ചെറുതോട്ടിൽ, ഗാന്ധി ദർശൻ വേദി ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ്, SCB 502 ബോർഡ് മെമ്പർ ബിജു ജോസഫ് എന്നിവർ സംബന്ധിച്ചു.