2020ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ കയറിയതിനു ശേഷം തോട്ടറ പുഞ്ച പാടശേഖര സമിതിയുടെ ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്കിൽ വിളിച്ചു ചേർക്കുക ഉണ്ടായി. തോട്ടറ പുഞ്ച പൂർണ്ണമായി എങ്ങനെ കൃഷിയോഗ്യമാക്കാം എന്നതിനെപ്പറ്റി ഞാൻ( ബ്ലോക്ക് പ്രസിഡന്റ് ) കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി.എംഎൽഎ യുടെയും ജില്ലാ പഞ്ചായത്തിനെയും ഉപയോഗപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് തോട്ടറ പുഞ്ചിയെ മെച്ചപ്പെടുത്താം എന്ന് ഉറപ്പുനൽകി . എന്നാൽ രണ്ടര വർഷം കഴിഞ്ഞ് പഠനം പാതിവഴിയാക്കി അദ്ദേഹം കസേര വച്ചു മാറി…
പുതിയതായി വന്ന ബ്ലോക്ക് പ്രസിഡണ്ടും ഈ പല്ലവി ആവർത്തിക്കുന്നു….
ഒട്ടുമിക്ക യോഗങ്ങളിൽ എംഎൽഎയും പങ്കെടുക്കും കുറേ വാഗ്ദാനങ്ങൾ തരും പോകും… കഴിഞ്ഞ14 വർഷമായി ഇത് തുടരുന്നു…
👇 താഴെ കാണുന്ന ഫോട്ടോ :അടുത്ത സീസണിൽ എങ്കിലും കൃഷി ചെയ്യേണ്ട പാടശേഖരത്തിലേക്ക് ബണ്ട്റോഡിന്റെ സൈഡിൽ നിന്ന മരവും ചപ്പും, അതുപോലെ തോട്ടിലെ ചെളിയും വലിയ കല്ലും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ജെസിബിയുടെ സഹായത്തോടെ പാടശേഖരത്തിലേക്ക് ഇട്ടിരിക്കുന്നട്ടിരിക്കു ന്നതാണ്.. ഇത് അടിയന്തരമായി നീക്കം ചെയ്യണം.. കാലവർഷം നേരത്തെ ആരംഭിച്ചാൽ ഇത് നീക്കം ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടാകും അങ്ങനെ വന്നാൽ അടുത്ത സീസണിൽ എങ്കിലും കൃഷിയിറക്കാൻ ശ്രമിക്കുന്ന കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകും..
ബന്ധപ്പെട്ട അധികാരികൾ മുറിച്ചിട്ട മരങ്ങളും കല്ലും അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുന്നു.. അതുപോലെ തോട്ടറ പുഞ്ചക്കായി ഒരു സ്പെഷ്യൽ ഓഫീസറെ( കുട്ടനാട് മോഡൽ ) നിയമിക്കുന്നതിനുള്ള കർഷകരുടെ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നും…
എംഎൽഎയും ത്രിതല പഞ്ചായത്ത് ഭരണസമിതിയും കൊച്ചിയുടെ നെല്ലറയായ തോട്ടറ പുഞ്ചിയോട് കാണിക്കുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്നും സിപിഐഎം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.