കിടപ്പു രോഗികൾക്ക് വേണ്ടി കട്ടിൽ വിതരണം ചെയ്തു

­മുളന്ത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-2025 സാമ്പത്തിക വർഷത്തിൽ ബ്ലോക്കിന്റ പരിധിയിൽ വരുന്ന മുളന്ത്തുരുത്തി, എടക്കാട്ടുവയൽ, മണീട്, ആമ്പല്ലൂർ, ഉദയംപേരൂർ, ചോറ്റാനിക്കര, പഞ്ചായത്തു കളിലെ കിടപ്പു രോഗികൾക്ക് വേണ്ടി കട്ടിൽ വിതരണം ചെയ്തു. ബ്ലോക്ക്‌ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ് അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ ഉൽഘാടനം ചെയ്തു. എടക്കട്ടുവയൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . കെ. ആർ. ജയകുമാർ, ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയശ്രീ പത്മകരൻ, ജയിനി രാജു, ജലജ മോഹൻ, ബഷീർ മദനി, ബിനി ഷാജി, ലതിക അനിൽ, മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീജ, തുടങ്ങിയവർ സംസാരിച്ചു.