മൂന്നു കോടി രൂപ വകയിരുത്തി നവീകരണം ആരംഭിച്ച മില്ലുങ്കൽ- പുത്തൻകാവ് റോഡ് പണി ഒരുമാസമായിട്ടും പൂർത്തിയായിട്ടില്ല. കഴിഞ്ഞമാസം ഏപ്രിൽ 23ന് റോഡ് അടച്ചി നവീകരണം ആരംഭിച്ചതാണ്. ഒരു മാസത്തിനുള്ളിൽ പണിപൂർത്തിയാക്കി റോഡ് തുറക്കും എന്നാണ് അധികൃതർ പറഞ്ഞിരുന്നത് എന്നാൽ ഇന്റർലോക്ക് കട്ട വിരി മാത്രമാണ് നടന്നിട്ടുള്ളത്. റോഡ് ടാറിങ്ങും അതുപോലെ തോടി നോട് ചേർന്നുള്ള സംരക്ഷണ മതിൽ നിർമ്മാണവും, കാന നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾ ഇനിയും ബാക്കിയാണ്. സ്കൂൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ ഈ ജോലികൾ എല്ലാം അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐ(എം) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം സഖാവ് ടി കെ മോഹനൻ, ലോക്കൽ സെക്രട്ടറി കെ ജി രഞ്ജിത്ത്, എം പി നാസർ, എം കെ സുരേന്ദ്രൻ, ഷിഹാബ് കോട്ടയിൽ.വാർഡ് മെമ്പർമാരായ എപി. സുഭാഷ്, ജലജ മോഹനൻ , ബീന മുകുന്ദൻ എന്നിവർ പങ്കെടുത്തു