കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡ് പണിയുന്നതിന്റെ ഭാഗമായി അടച്ചിട്ടതിനെ തുടർന്ന് ഇന്ന് മുതൽ ഭാഗികമായി ചെറു വാഹനങ്ങൾ കടത്തിവിടുവാൻ തുടങ്ങി. റോഡ് അടച്ചിട്ട് ഒരു മാസം പ്രവർത്തികൾക്കായി നൽകിയെങ്കിലും ഇതുവരെ പണി പൂർത്തീകരിക്കാൻ സാധിക്കാത്ത മൂലം വിവിധ രാഷ്ട്രീയ സംഘടനകൾ അടക്കം പരാതിയുമായി രംഗത്തെത്തിയതിനെത്തുടർന്ന് ഇന്ന് മൂന്ന് മണി മുതൽ കാർ ബൈക്ക് തുടങ്ങിയ വാഹനങ്ങൾ കടത്തിവിടുവാൻ തുടങ്ങി.