ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ മണ്ണാറപേലി, ആഞ്ഞിലിത്തറ മാന്തുരുത്തേൽ, ഞണ്ടു കാട്തുരുത്ത് മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തി വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ കമ്മിറ്റി വിലയിരുത്തി.
ദുരിതം പേറുന്ന കുടുംബങ്ങളെ അടിയന്തിരമായി ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പ്രസിഡൻ്റ് ബിജു തോമസ് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ്, വില്ലേജ് ഓഫീസർ സലീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി അസിസ്റ്റൻ്റ് എൻജിനിയർ സൗമ്യ, വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ എം. എം ബഷീർ, ജലജ മണിയപ്പൻ ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു..