സ്ഥാപക ദിനം ആചരിച്ചു.

ആമ്പല്ലൂർ : എൻസിപി ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 26-മത് സ്ഥാപക ദിനം ആചരിച്ചു.

 മണ്ഡലം പ്രസിഡണ്ട് പിആർ ശശി പാർട്ടി പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി രാജു തെക്കൻ, ബ്ലോക്ക് പ്രസിഡണ്ട് ബൈജു ചാക്കോ, മണ്ഡലം ഭാരവാഹികളായ കെ എൻ സോമൻ, പിജി ബാബു എന്നിവർ സംസാരിച്ചു.