വൻ ദുരന്തത്തിന് സാക്ഷിയാകാൻ മൗന അനുവാദം നൽകി കാത്തിരിക്കുന്ന ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്‌.

ചോറ്റാനിക്കര പഞ്ചായത്തിലെ 11ആം വാർഡ് കുരിശുപള്ളി കവലയിൽ നിന്നും തിരിയുന്ന വഴിയിലെ ഐക്കരവേലി താഴം പഞ്ചായത്തു റോഡ് പൂർണ്ണമായും ഇടിഞ്ഞു വീഴാറായി നിൽക്കുന്നു, ഇവിടെ താമസിക്കുന്ന നാൽപ്പതോളം വരുന്ന കുടുംബങ്ങളുടെ ജീവന് പുല്ലു വിലകൽപ്പിച്ചു കൊണ്ടു പഞ്ചായത്ത് യാതൊരുവിധ അടിയന്തിര നടപടികളും സ്വീകരിച്ചിട്ടില്ല എന്ന് പൊതുപ്രവർത്തകനായ ജോമോൻ ജോയ് പറഞ്ഞു, ഈ പ്രശ്നത്തിന് അടിയന്തിരമായി ശാശ്വത പരിഹാരം സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികളറിയിച്ചു.