രൂക്ഷമായ കടലാക്രമണത്തിൽ പ്രയാസപ്പെടുന്ന ചെല്ലാനം കണ്ടകടവ് ഭാഗത്തുള്ളവർക്ക് സഹായ ഹസ്‌തവുമായി വ്യാപാരി വ്യവസായി  ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം

രൂക്ഷമായ കടലാക്രമണത്തിൽ പ്രയാസപ്പെടുന്ന ചെല്ലാനം കണ്ടകടവ് ഭാഗത്തുള്ളവർക്ക് സഹായ ഹസ്‌തവുമായി വ്യാപാരി വ്യവസായി  ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മറ്റി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും  ക്ലീനിങ്ങിന് ആവശ്യമായ വസ്തുക്കൾ  ശേഖരിച്ച് കടലാക്രമണത്തിൽ  പ്രയാസം അനുഭവിക്കുന്നവർക്ക്  ആശ്വാസമായി എത്തിച്ചു തുടങ്ങി.

ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കര,  തൃപ്പൂണിത്തുറ നോർത്ത്, തൃപ്പൂണിത്തറ മർച്ചൻസ് യൂണിയൻ, ഉദയംപേരൂർ, അരയൻകാവ് തുടങ്ങിയ മേഖലയിൽ നിന്നും ശേഖരിച്ച  വസ്തുക്കൾ ജില്ലാ കമ്മിറ്റിക്ക് കൈമാറി. നാടിന് താങ്ങായി തണലായി എന്നും വ്യാപാരി വ്യവസായി യൂത്ത് വിംഗ് എന്നും  ഉണ്ടാകുമെന്ന്  രാഹുൽ പറഞ്ഞു