ബിരിയാണി ചലഞ്ച്   ഭക്ഷ്യവിഷബാധ നിരവധി പേർ ചികിത്സ തേടിയ സംഭവത്തിൽഅന്വേഷണം ഉണ്ടാകണം – സി പി ഐ(എം) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി

 

ആമ്പല്ലൂർ പഞ്ചായത്തിൽ വയറിളക്കം, ശർദ്ദി, തുടങ്ങിയ അസുഖങ്ങളേത്തുടർന്ന് നിരവധി പേർ ചികിത്സ തേടി.ഞായറാഴ്ച പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനും മഹിളാ കോൺഗ്രസ് നേതാവ് കൺവീനറുമായ ചികിത്സ സഹായ നിധിയുടെ പേരിൽ നടത്തിയ ബിരിയാണി ചലഞ്ചിൽ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചവർക്കാണ് അസുഖമുണ്ടാത്. 4500 ഓളം ബിരിയാണിയാണ് ഓർഡർ കിട്ടിയത്, വേണ്ടത്ര ആലോചനയോ,ആസൂത്രണമോ ഇല്ലാതെ ഉണ്ടാക്കിയതാണ് കാരണം , കീച്ചേരി ആശുപത്രിയിലും സമീപ ആശുപത്രികളിലും നിരവധി പേർ ചികിത്സ തേടുകയും അഡ്മിറ്റ് ആയവരും ഉണ്ട്, അടിയന്തരമായി ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഉണ്ടാകണമെന്നും, അന്വേഷണം ഉണ്ടാകണമെന്നും. സിപിഐ(എം) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടു.

ഭക്ഷ്യ വിഷബാധ ഏറ്റവർ ഹോസ്പിറ്റലുകളിൽ ചികിത്സ തേടണം എന്നും ആശങ്കാ ജനകമായ  പ്രശ്നങ്ങൾ ഇല്ലെന്നും  ആരോഗ്യ വകുപ്പ് അറിയിച്ചു.