പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും: ഉദയംപേരൂരിലെ ന്യൂ സ്റ്റാർ ബേക്കറി അടച്ചുപൂട്ടി

ഉദയംപേരൂരിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്ത ബേക്കറി അടച്ചുപൂട്ടി. ഉദയംപേരൂർ പഞ്ചായത്ത് 16-ാം വാർഡിൽ ന്യൂ സ്റ്റാർ ബേക്കറിയിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. കാലാവധി കഴിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ഹൽവ, പേഡ, ക്രീംറോൾ, പാൽ, സ്ട്രോബറി സിറപ്പ്, സ്ക്വാഷ്, ഭക്ഷ്യസുരക്ഷാ മാനദണ്ഡ പ്രകാരമുള്ള ലേബൽ പതിപ്പിക്കാത്ത ബ്രെഡ് പാക്കറ്റുകൾ എന്നിവയാണ് പിടികൂടിയത്.