ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ

കോതമംഗലത്തു നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ബുധനാഴ്ച രാത്രിയാണ് സംഭവം. എം.സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്ക്ക് സഞ്ചരിച്ച ജീപ്പാണ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദ്ദേശം നൽകിയത്. ഗുഗിൾ നിർദ്ദേശത്തെ തുടർന്ന് വഴിയറിയാത്ത ഇട റോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയൂർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് റോണി പുന്നമട ഭാഗത്തേയ്ക്ക് പോയത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.