മുളന്തുരുത്തി: തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ ജൈവ പച്ചക്കറിക്കൃഷി “ചോറിനൊരു കൂട്ടാൻ ” പദ്ധതിയുടെ തുടർച്ചയായ 11-ാം വർഷത്തെ ഉദ്ഘാടനം കൊച്ചി മുൻ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. പയർ, വെണ്ട മുളക്, വഴുതന ,ചുരക്ക ,കുമ്പളം ,മത്തങ്ങ, തക്കാളി, ബന്തിപ്പൂവ് ,ചോളം എന്നിവയാണ് ഇത്തവണ കൃഷി ചെയ്തിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ജയ്നി രാജു ,ഗ്രാമ പഞ്ചായത്തംഗം,ബിനി ഷാജി, പി.എ തങ്കച്ചൻ ഫാ വിജു ഏലിയാസ്, സി.ആർ രാധാകൃഷ്ണൻ, റോയി പീറ്റർ, ബാബു ഞാറുകാട്ടിൽ ,ടി.കെ ജോസഫ്,കുട്ടിയമ്മ തമ്പി, ബേസിൽ കിഴക്കേടം, പി.ആർ രാധാകൃഷ്ണൻ, നിസി ബിനു, സീമ ആൻ്റണി എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: പച്ചക്കറി ത്തൈ കർഷകർക്ക് നൽകി കൊച്ചി മുൻ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യുന്നു. കുട്ടിയമ്മ തമ്പി, സി.ആർ രാധാകൃഷ്ണൻ, പി.എ തങ്കച്ചൻ ,വേണു മുളന്തുരുത്തി, ടി.കെ ജോസഫ്, ഫാ. വിജു ഏലിയാസ്, ബിനി ഷാജി, ജയ്നി രാജു എന്നിവർ സമീപം