സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വീണ ജോർജ്. ദുഃഖിതരായിരിക്കുന്ന കുംടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. സംഭവിച്ചത് ദൗർഭാഗ്യകരമായ സംഭവമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന്
രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്ക് മന്ത്രി എത്തിയത്. മന്ത്രിക്കൊപ്പം സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ളവരും ഉണ്ടായിരുന്നു.