മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനം കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരയൻ കാവ് രാജീവ്ഭവനിൽ കൊണ്ടാടി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ , വൈക്കം നസീർ, ടി.എൽ.നാരായണൻ,ബാബു പാറയിൽ ,അനീഷ് മേപ്ളാത്തിൽ, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.